English| മലയാളം
cherthala

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള താലൂക്കും അതേ പേരിലുള്ള മുനിസിപ്പാലിറ്റിയും ആണു ചേര്‍ത്തല. ദേശീയ പാത 47 ല്‍ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവില്‍ ചേര്‍ത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ നിന്നു 22കി.മീ. ദൂരെ, കൊച്ചിയില്‍ നിന്നു 36 കി.മീ. അകലെ ആയിട്ടാണ് ചേര്‍ത്തലയുടെ കിടപ്പ്‌. കടലിനും കായലിനും മദ്ധ്യേ ഏതാണ്ട്‌ 12-15 കിലോമീറ്റര്‍ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. അനവധി ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്തീയ മുസ്ലീം പള്ളികളും ഇവിടെ ഉണ്ട്. പ്രാചീന കാലത്തു ബുദ്ധമതത്തിന്റെ ഒരു വലിയ കേന്ദ്രമായിരുന്നു ചേര്‍ത്തല.